കാരുണ്യത്തിന്റെ കൈത്താങ്ങുമായി സീഡ് കൂട്ടുകാർ

പാലിയേറ്റിവ് ദിനത്തിൽ ഉളിക്കൽ പഞ്ചായത്തിലെ മുഴുവൻ കിടപ്പ് രോഗികൾക്കും മാട്ടറ കാരീസ് യൂ പി സ്കൂളിലെ സീഡ് ക്ലബ് കൂട്ടുകാർ സ്നേഹ സമ്മാനം നൽകി.
140 കിടപ്പ് രോഗികൾക്ക് ബെഡ് ഷീറ്റുകളാണ് നൽകിയത്. പദ്ധതിക്ക് കാരീസിലെ പൂർവ വിദ്യാർത്ഥികളാണ് സാമ്പത്തിക പിന്തുണ നൽകിയത്. അര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് പൂർവ വിദ്യാർഥികൾ സീഡ് ക്ലബ്ബിന് നൽകിയത്. കുട്ടികൾ ഇവ പാക്ക് ചെയ്ത് പഞ്ചായത്തിനെ ഏല്പിച്ചു. സീഡ് ക്ലബ്ബിന്റെ തുണി സഞ്ചിയിലാണ് സമ്മാനം നൽകിയത്.
ബെഡ്ഷീറ്റുകൾ ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി സി ഷാജി ഏറ്റുവാങ്ങി.
കുട്ടികൾ നടത്തിയ ഈ വലിയ നന്മ പ്രവർത്തിയെ ആശ്ചര്യത്തോടെയാണ് നോക്കി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനം നാടിനാകെ മാതൃകയാണെന്ന് പുറവയൽ ഇടവക വികാരി ഫാ. ജോർജ് ഇലവുംകുന്നേൽ പറഞ്ഞു